കുവൈറ്റിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; നിർത്തിവെച്ച വിമാനത്താവള പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചെന്ന് അധികൃതർ


കുവൈറ്റിനെ ലക്ഷ്യം വെച്ച് വീണ്ടും ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താത്ക്കാലികമായി നിർത്തിവെച്ചു. പിന്നീട് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെയാണ് വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായും പുനഃരാരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സഹകരണത്തിനും അധികൃതർ നന്ദി അറിയിച്ചു.



إرسال تعليق

0 تعليقات