വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും കോടതിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്നും കോടതി നിർദ്ദേശം നൽകി. ബിജെപി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ നിയമിക്കണമെന്നായിരുന്നു ഷോൺ ജോർജിന്റെ ഹർജി. ഷോൺ ജോർജിന്റെ വാദങ്ങളെ സർക്കാർ പിന്തുണച്ചു. വഖഫ് ബോർഡ് ചെയർമാനും അംഗങ്ങൾക്കും കോടതി നോട്ടീസ് നൽകി. വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഒരാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. വകുപ്പ് സെക്രട്ടറിക്കാണ് താൽക്കാലിക ഭരണ ചുമതല ഏർപ്പെടുത്തിയത്.




0 تعليقات