യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള മുസ്ലിം ലീഗിൻ്റെ ആദ്യത്തെ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2:30ന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. പി.എം ശ്രീയിൽ മുസ്‌ലിം ലീഗ് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യോഗത്തിൽ ചർച്ച ഉയരും. അതുമായി ബന്ധപ്പെട്ട തീരുമാനവും ഇന്ന് പ്രഖ്യാപിക്കും.
സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് മന്ത്രിമാരും യോഗത്തിൽ സംബന്ധിക്കും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലിയുള്ള തർക്കങ്ങളും യോഗത്തിൽ ചർച്ചയാകും. യുഡിഎഫിലെ ബോർഡ്, കോർപ്പറേഷൻ ചർച്ചകളിൽ ലീഗിൻ്റെ ആവശ്യങ്ങൾ സംബന്ധിച്ചും തീരുമാനം കൈക്കൊള്ളും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ജില്ലാ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാരും സംബന്ധിക്കുന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് അവലോകനവും ഉണ്ടാകും.
അതേസമയം, പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഇന്നലെ മുസ്‌ലീം ലീഗ് നേതൃത്വം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പാണക്കാട് വെച്ചായിരുന്നു യോഗം. സാദിഖലി ശിഹാബ് തങ്ങളാണ് ഇന്നലെ യോഗം വിളിച്ചത്.






0 تعليقات