വീണ്ടും ബന്ധു നിയമനം; ഹൈബി ഈഡൻ എം പി യുടെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിലാക്കാൻ നീക്കം

 

വീണ്ടും ബന്ധുനിയമന വിവാദത്തിൽ കോൺ​ഗ്രസ്. കോൺ​ഗ്രസ് നേതാവും എം പി യുമായ ഹൈബി ഈഡൻ്റെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ്റെ സ്റ്റാൻഡിങ് കൗൺസിലാക്കാൻ നീക്കം.തൃശൂരിലെ കോൺഗ്രസ് നേതാക്കളായ അഭിഭാഷകരെ തള്ളിയാണ് പുതിയ നീക്കം. നിലവിലെ 25 അംഗ പാനൽ 29 ആക്കി വിപുലീകരിച്ചാണ് അഡ്വ.അന്ന ലിൻഡ ഈഡനെ നിയമിക്കുന്നത്. മെയ് 26നാണ് 25 പേരെ നിയമിച്ചത് ഇതിന് പിന്നാലെയാണ് അന്നയെ നിയമിക്കാൻ പാനൽ വിപുലീകരിച്ചത്.ഡി സി സി അംഗങ്ങൾ പണം വാങ്ങിയാണ് കൗൺസൽമാരുടെ എണ്ണം വർധിപ്പിച്ചതെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണം ഉയരുന്നു. ഇനി വരുന്ന കോർപ്പറേഷൻ യോഗത്തിൽ 39ാമത് അജൻഡയായി അന്നലിൻഡ ഈഡൻ്റെ നിയമനം ഉൾപ്പെടുത്തിയിട്ടുണ്ട്. അജണ്ടയുടെ പകർപ്പ് ഇതോടെ പുറത്തു വന്നു.



إرسال تعليق

0 تعليقات