മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്ര സർക്കാർ. കുട്ടികളെ ലൈംഗികമായ ദുരുപയോഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പരസ്യങ്ങളുടെ പേരിലാണ് നടപടി. മെറ്റ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നിർദേശം അനുസരിച്ചാണ് നടപടി.വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിനെതിരായ കേന്ദ്ര സർക്കാർ നോട്ടീസിന് പിന്നാലെ മെറ്റയോട് കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു. ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം ഫീച്ചറിൻ്റെ വിശദാംശങ്ങൾ മൂന്നു ദിവസത്തിനകം അറിയിക്കാൻ ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ മെറ്റക്ക് നോട്ടീസ് നൽകിയത്.
എന്നാൽ സന്ദേശമയക്കാൻ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണം.ഒരു അക്കൗണ്ടിന് പുതുതായി എത്ര ആളുകളെ ബന്ധപ്പെടാം എന്നതിന് പരിധി നിശ്ചയിക്കും. ഒരാളുടെ യൂസർനെയിം ഊഹിച്ചെടുക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെ തടയുമെന്നും വ്യാജരേഖ ചമയ്ക്കലും ദുരുപയോഗങ്ങളും കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.
യൂസർനെയിം വഴി ആദ്യമായി സന്ദേശം അയക്കുമ്പോൾ അത് പുതിയ അക്കൗണ്ടാണോ, അവർ കോൺടാക്റ്റിൽ ഉള്ള വ്യക്തിയാണോ, ഏതെങ്കിലും പൊതുവായ ഗ്രൂപ്പുകളിൽ ഉണ്ടോ, മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തിയാണോ തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുമെന്നുമാണ് മെറ്റയുടെ വിശദീകരണം.





0 Comments