ഇരിട്ടി വളള്യാട് സ്വദേശി പനി ബാധിച്ച് മരിച്ചു


ഇരിട്ടി: 
വളള്യാട് സ്വദേശിയായ യുവാവ്  പനി ബാധിച്ച് മരിച്ചു. വളള്യാട് പുളിമുക്കിലെ പുച്ചിരിയന്‍ ഹൗസില്‍ ധനേഷ് (40) ആണ് മലപ്പുറം പാണ്ടിക്കാട് താമസസ്ഥലത്ത് പനി ബാധിച്ച് മരിച്ചത്. വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തിയുടെ കരാര്‍ ജീവനക്കാരനായ ധനേഷ് പനിബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇരിട്ടി ടൗണില്‍ ഏറെക്കാലം ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു. പരേതനായ പുച്ചിരിയന്‍ കുഞ്ഞികണ്ണന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: രമ്യ. മകന്‍: ബിലാന്‍. സഹോദരി: ധന്യ. ശനിയാഴ്ച ഉച്ചയോടെ വളള്യാട് പുളിമുക്കിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 3 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.



Post a Comment

0 Comments