ഇരിക്കൂർ :നിലാമുറ്റം വഴി കുട്ടാവ് കുളിഞ്ഞ മാങ്ങൊട്ടുവയൽ എന്നിവിടങ്ങളിൽ നിന്ന് കാൽ നടയായി ഇരിക്കൂർ ടൗണിലേക്കു പോകുന്ന യാത്രക്കാർക്ക് ഭീഷണിയായി ഇരിക്കൂർ പഞ്ചായത്ത് എട്ടക്കയത്ത് നിർമ്മിച്ച ഏകദേശം 25 വർഷ ത്തൊളം പഴക്കമുള്ള ഈ പാലത്തിൻ്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ഒരുപാടു വിദ്യാർത്ഥികൾ ഈ വഴിൽ യാത്ര ചെയ്യാറുണ്ട് .മഴക്കാല മായാൽ ഈ വഴി പുഴയിലെ വെള്ളം കയറി നടക്കാൻ പറ്റാത്ത സ്ഥിതിയുമാണ് . ഈ പാലത്തിൻ്റെ അപകടാവസ്ഥ പഞ്ചായത്ത് അധികൃതരെ പലവട്ടം അറിയിച്ചിട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണെന്ന് യാത്രക്കാരും നാട്ടുകാരും ആരോപിച്ചു.






0 تعليقات