ഹൃദയാഘാതം; റിയാദില്‍ ആലുവ സ്വദേശി നിര്യാതനായി.

 

ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മലയാളി നിര്യാതനായി. എറണാകുളം ആലുവ സ്വദേശി തൈക്കാട്ടുകര കരക്കയില്‍ തഫ്‌സീര്‍ (39) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രിന്‍സ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് ബോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് താമസ സ്ഥലത്തിന് സമീപത്തുള്ള ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു തഫ്‌സീര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ റെഡ് ക്രെസന്റിന്റെ സഹായം തേടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

രണ്ട് വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു തഫ്‌സീര്‍. യൂസുഫ് ഖാന്‍, താഹിറ എന്നിവരാണ് മാതാപിതാക്കള്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ സെക്രട്ടറി റിയാസ് ചിങ്ങത്ത്, റിയാസ് എറണാകുളം ജില്ലാ കെ എം സി സി പ്രസിഡന്റ് ഉസ്മാന്‍ പരീദ്, ജനറല്‍ സെക്രട്ടറി മുജീബ് മൂലയില്‍ എന്നിവരുടെ നേതൃത്വത്തിലും ഹാഷിം തോട്ടത്തില്‍, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, വലീദ് ഖാന്‍, തഫ്‌സീറിന്റെ സുഹൃത്ത് ഹാശിം ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.



إرسال تعليق

0 تعليقات