ദില്ലിയിലെ ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് നടൻ നസ്ലൻ. പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചാണ് നസ്ലൻ തന്റെ പിന്തുണ അറിയിച്ചത്. ‘അനീതി നിയമമായി മാറുമ്പോൾ വിപ്ലവം കടമയായി മാറുന്നു’ എന്നു കുറിച്ച പോസ്റ്റാണ് നസ്ലൻ തന്റെ സ്റ്റോറിയിൽ പങ്കുവെച്ചത്. വിദ്യാർഥികളെ ദില്ലി പൊലീസ് തല്ലിച്ചതയ്ക്കുന്ന വീഡിയോയും നസ്ലൻ പങ്കുവെച്ചു. വിദ്യാർഥികളെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, വിസ്മയ മോഹൻലാൽ, ശരത്ത് അപ്പാനി തുടങ്ങിയ താരങ്ങളും സമരത്തിനുള്ള തന്റെ പിന്തുണ അറിയിച്ചു. എന്നാൽ, പ്രതിഷേധത്തിന് പിന്തുണ അറിയിച്ചവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഫേസ്ബുക്കിലാണ് താരങ്ങൾക്കെതിരെ വിദ്വേഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധം തുടരുകയാണ്. വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പോരാടുന്നവരെ പരിഗണിക്കുന്നതിന് പകരം പ്രതിഷേധക്കാരെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.





0 تعليقات