പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈഗിംക അധിക്ഷേപം; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ.

 

യുട്യൂബ് വഴി പ്രായപൂർത്തിയാവാത്ത കുട്ടിയെ അധിക്ഷേപിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനിയായ യുട്യൂബർ രമ്യ ഷിംജിത്തിനെയാണ് പോക്സോ നിയമ പ്രകാരം പറവൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. കുട്ടിയുടെ മാതാവിനോടുള്ള വിരോധ മൂലം ലൈഗിംക ആരോപണം ഉന്നയിച്ചായിരുന്നു കുട്ടിക്ക് എതിരെ അധിക്ഷേപ വീഡിയോകൾ യുട്യൂബ് വഴി പ്രചരിപ്പിച്ചത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചതിന് രമ്യയുടെ പരാതിയിൽ കുട്ടിയുടെ അമ്മക്ക് എതിരെ മുൻപ് തൊട്ടിൽ പാലം പൊലീസ് കേസ് എടുത്തിരുന്നു.



إرسال تعليق

0 تعليقات