പേരാവൂർ മണത്തണ കുളത്തിൽ വീണ മൊബൈൽ ഫോൺ വീണ്ടെടുത്ത് പേരാവൂർ സ്കൂബ ടീം

 



മണത്തണ പുതിയ കുളത്തിൽ നഷ്ട‌പ്പെട്ട ഫോൺ വീണ്ടെടുത്ത് പേരാവൂർ ഫയർ ഫോഴ്സിലെ  സ്കൂബ ടീം. യാത്രയ്ക്കിടെ മണതണ കുളത്തിൽ  കുളിക്കാൻ ഇറങ്ങിയ കർണാടക സ്വദേശിയുടെ വിവോ എക്‌സ് സീരീസിൽ പെട്ട ഫോണാണ് കുളത്തിൽ നഷ്ടമായത്. ഉടൻ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും സ്കൂബ ടീം  അംഗങ്ങളായ ജിതിൻ ശശീന്ദ്രൻ, ഷിജു കൈഥേരി, റോബിൻ, അനൂപ് എന്നിവർ കുളത്തിലിറങ്ങി ഉടമയ്ക്ക് മൊബൈൽ ഫോൺ കണ്ടെടുത്ത് തിരികെ നൽകുകയും ചെയിതു.അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബാബു ആണ് ടീമിന് നേതൃത്വം  നൽകിയത്.



Post a Comment

0 Comments