ചിത്രങ്ങളിൽ സദാകാണുന്ന കസേരയിൽ ചാരി കിടക്കുന്ന ബഷീറല്ല സ്വാതന്ത്ര്യ സമരസേനാനിയും സൂഫിയും സന്ന്യാസിയും പോക്കറ്റടിക്കാരനുമായി പല അനുഭവങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച എഴുത്താളാണ് ബഷീറെന്ന് പ്രശസ്ത സാഹിത്യ നിരൂപകനും ഓടക്കുഴൽ അവാർഡ് ജേതാവുമായ ഇ.പി രാജഗോപാലൻ പറഞ്ഞു.
വായന മാസാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ബഷീര്‍ ചെറുകഥ പുരസ്‌കാര ദാനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലികരായ എഴുത്തുകാർ വിസ്മൃതിയിലായിട്ടും വൈക്കം മുഹമ്മദ് ബഷീറിൻ്റെ എഴുത്ത് നിരന്തരം ചർച്ച ചെയ്യപ്പെടുകയാണ് അനുഭവങ്ങളിൽ നിന്ന് ആർജിച്ചവയാണ് ബഷീറിൻ്റെ സൃഷ്ടികളെല്ലാം.അധികാര പ്രമത്തതയെ ബഷീർ അംഗീകരിച്ചില്ല. എന്നാൽ മനുഷ്യരെ പോലെ സകല ജീവജാലങ്ങളെയും ബഷീർ സ്നേഹിച്ചു. ഇ പി രാജഗോപാലൻ പറഞ്ഞു ചെറുവത്തൂർ കുട്ടമത്ത് ഗവ:ഹയര്‍സെക്കണ്ടറി സ്കൂളിൽനടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യ നിരൂപകന്‍ ഇ.പി രാജഗോപാലന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ ചെറുകഥ പുരസ്‌കാരം യുവ എഴുത്തുകാരന്‍ കെ.വി അര്‍ജുന് സമ്മാനിച്ചു. കുന്നിന് താഴെയുള്ള ലോകര്‍ എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ടി ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് നൽകുന്ന സ്ക്കൂൾ ലൈബ്രറിക്കുള്ള പുസ്തകങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി. അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന കഥാകൃത്തിനെ പരിചയപ്പെടുത്തി. പുരസ്‌കാര ജേതാവ് കെ.വി അര്‍ജുന്‍ മറുപടി പ്രസംഗം നടത്തി. വാര്‍ഡ്‌മെമ്പര്‍ ശാന്ത കന്യാടില്‍, പി.ടി.എ പ്രസിഡന്റ് എം. രാജന്‍, ഹെഡ്മാസ്റ്റര്‍ കെ.വി പത്മനാഭന്‍, സീനിയര്‍ അസ്റ്റന്റുമാരായ രാജീവന്‍ കളരിവളപ്പില്‍, ടിവി ബീന, സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ചിലങ്ക നന്ദിയും പറഞ്ഞു.






0 تعليقات