നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

 

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിക്കുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് വിധി പറയുന്നത് മാറ്റിയത്.2025 ജനുവരി 27നാണ് കേസിലെ ഏക പ്രതിയായ ചെന്താമര പോത്തുണ്ടി ബോയൻ നഗറിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും വീടിനു മുൻപിൽ വെച്ച് വെട്ടികൊലപ്പെടുത്തിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തി കേസിൽ പരോളിൽ ഇറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യ വിട്ടുപോകാൻ കാരണം സുധാകരന്റെ കുടുംബം ആണെന്നുള്ള ദുർവിചാരത്തിലാണ് ചെന്താമര മൂന്നു കൊലപാതകങ്ങൾ നടത്തിയത്.



إرسال تعليق

0 تعليقات