ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ’; പുസ്തകവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീത്

 

മുൻ ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീത് എഴുതിയ ‘ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ’ എന്ന പുസ്തകം ഓ​ഗസ്റ്റ് രണ്ടാം വാരം പുറത്തിറങ്ങും. ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് പുസ്തകത്തിന്റെ കവര്‍പേജ് സമർപ്പിച്ചത്. വിനീത് ഇന്ത്യയിലുടനീളം നടത്തിയ യാത്രായുടെ അനുഭവമാണ് പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. കോവിഡ് കാലത്ത് ഈസ്റ്റ് ബംഗാൾ ടീമിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താകലിന് പിന്നാലെയാണ് ത​ന്റെ സ്വപ്ന യാത്രയിലേക്ക് അദ്ദേഹം തിരിച്ചത്.

63 ദിവസങ്ങൾ,14 സംസ്ഥാനങ്ങൾ ഏകദേശം 17620 കിലോമീറ്ററുകൾ, ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ നടത്തിയ ആ യാത്ര തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അനുഭവങ്ങളിൽ ഒന്നായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ താൻ കണ്ടതും അനുഭവിച്ചതുമെല്ലാം എഴുതിവെക്കണമെന്നത് അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നെന്നും അദ്ദേഹം പറയുന്നു. നാലര വർഷം എടുത്താണ് പുസ്തകം എവുതിയതെന്നും വിനീത് പറയുന്നു. ഒരുപാട് മനുഷ്യരുടെ സ്നേഹവും പിന്തുണയും സഹായവും ചേർന്നാണ് ഇന്ന് ആ യാത്ര ഒരു പുസ്തകമായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പുസ്തകത്തി​ന്റെ പ്രീ-ബുക്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിശേഷങ്ങൾ ഉടൻ പങ്കുവെക്കാമെന്നും എല്ലാവരുടെയും പിന്തുണ കൂടെയുണ്ടാകണമെന്നും സികെ വിനീത് പറഞ്ഞു.



Post a Comment

0 Comments