കണ്ണൂർ: കൺസ്ട്രക്ഷൻ എക്യുപ്‌മെൻ്റ് ഓണേഴ്‌സ്അസോസിയേഷൻ കണ്ണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ മേഖലാ സമ്മേളനം നടന്നു. പയ്യാമ്പലം മർമ്മര റിസോർട്ടിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സമീർ ബാബു ഉദ്ഘാടനം ചെയ്തു. നിർമ്മാണ വ്യവസായ മേഖലകളിൽ അതിവേഗം വികസിച്ച് വരുന്ന എക്യുപ്മെൻ്റ് ഉപകരണ മേഖല, നിരന്തരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ടാക്സ്, ഇൻഷുറൻസ്, വർക്ക്ഷോപ്പ് കൂലി, ഡീസൽ, ഓയിൽ, ടയർ എന്നിങ്ങനെ സർവ്വ മേഖലകളിലും ചിലവ് കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ വാടക വർദ്ധനവല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് സമ്മേളനം വിലയിരുത്തി. സമ്മേളനത്തിൽ കണ്ണൂർ ടൗൺ മേഖല പ്രസിഡണ്ട് സന്തോഷ് ജി അദ്ധ്യക്ഷത വഹിച്ചു. രൂപേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഖാദർ കടൂർ മുഖ്യപ്രഭാഷണം നടത്തി. മമ്മു, പ്രദീപൻ കൂത്തുപറമ്പ്, ബാബു ഗുരുദേവ്, തറമ്മൽ മോഹൻ, സജാസ് പി സി തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ A+ നേടിയ മെമ്പർമാരുടെ മക്കളെ അനുമോദിച്ചു.



0 Comments