പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിനുപിന്നാലെ ആലപ്പുഴയിൽ പി എസ് സി ഓഫീസിൽ പ്രതിഷേധ മാർച്ച് നടത്തി ഡിവൈഎഫ്ഐ. മുദ്രാവാക്യങ്ങളുമായെത്തിയ ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് തടയുകയായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നാൽപ്പതും അമ്പതും കിലോ മീറ്റർ യാത്ര ചെയ്ത് ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തിയതിന് ശേഷമാണ് പരീക്ഷ റദ്ദാക്കി എന്ന വിവരം അറിയുന്നത്. ഉച്ചയ്ക്‌ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ പൊട്ടിച്ചു എന്നാണ് വാർത്തകൾ. കുറ്റകരമായ അനാസ്ഥ ആണ് നടന്നിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേക്ഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി തസ്തികകൾ ഉൾപ്പെടെയുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയതെന്ന് പരീക്ഷ പൂർത്തിയായ ശേഷമാണ് അധികൃതർ അറിഞ്ഞത്. കോഴിക്കോടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.





0 تعليقات