മാക്കൂട്ടം–വിരാജ്പ്പേട്ട റോഡിന്റെ ശോചനിയാവസ്ഥ എ.എസ്. പൊന്നണ്ണ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി മന്ത്രി അഡ്വ. സണ്ണി ജോസഫ്.


ഇരിട്ടി: മാക്കൂട്ടം–വിരാജ്പ്പേട്ട അന്തർസംസ്ഥാന റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് വിരാജ്പ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണയുമായി സംസാരിച്ചു. റോഡിന്റെ ദുരവസ്ഥ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അപകടങ്ങൾ പതിവാണന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാൻ ആവശ്യമായ  നടപടികളും സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എ.എസ്. പൊന്നണ്ണ എം.എൽ.എ മന്ത്രി അഡ്വ. സണ്ണി ജോസഫിനെ അറിയിച്ചു.



Post a Comment

0 Comments