എന്‍.ഡി.ആര്‍.എഫ് ഫോര്‍ത്ത് ബെറ്റാലിയന്‍ എസ്.പി.സി കേഡറ്റ് മുഹമ്മദ് സഹല്‍ ഷഹസാദിനെ അനുമോദിച്ചു


കാഞ്ഞങ്ങാട്: സഹപാഠിയുടെ ജീവന്‍ രക്ഷിച്ച കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും എസ്.പി.സി കേഡറ്റുമായ മുഹമ്മദ് സഹല്‍ ഷഹസാദിനെ എന്‍.ഡി.ആര്‍.എഫ് (അറക്കോണം) ഫോര്‍ത്ത് ബറ്റാലിയന്റേയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. കഴിഞ്ഞ വര്‍ഷം ഷഹസാദ് നടത്തിയ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തെ അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.  ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസ്സം നേരിട്ട സഹപാഠിയെ, ദിവസങ്ങള്‍ക്ക് മുമ്പ് എന്‍.ഡി.ആര്‍.എഫ് സ്‌കൂളില്‍ നടത്തിയ പരിശീലനത്തില്‍ ലഭിച്ച അറിവിലൂടെ പ്രാഥമിക ശുശ്രൂഷ നല്‍കി രക്ഷിച്ചതിനാണ് കുട്ടിയെ അനുമോദിച്ചത്. 


സ്‌കൂളില്‍ നടന്ന ചടങ്ങില്‍  ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉപഹാരം നല്‍കി കുട്ടിയെ അനുമോദിച്ചു. നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് ശൈലേന്ദ്ര സിംഗ് റാത്തോഡ് ചടങ്ങില്‍ മുഖ്യാതിഥിയായി. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ.രമേശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എന്‍.വേണുനാഥന്‍, എസ്.പി.സി സി.പി.ഒ മാരായ തുഷാര.എം ശ്രീജിത്ത് പി.വി  എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.സുമ സ്വാഗതവും ദേശീയ ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് പ്രവീണ്‍ എസ്.പ്രസാദ് നന്ദിയും പറഞ്ഞു.



Post a Comment

0 Comments