തിരുവനന്തപുരം മൃഗശാലയിലെ കടുവ ‘ബബിത’യ്ക്ക് കാൻസർ; കീമോതെറാപ്പി ആരംഭിച്ചു


തിരുവനന്തപുരം മൃഗശാലയിലെ പെൺ ബം​ഗാൾ കടുവ ബബിതയ്ക്ക് കാൻസർ. രോ​ഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കീമോതെറാപ്പി ആരംഭിച്ചു. അഡിനോ കാർസിനോമ എന്ന അപൂർവ്വ കാൻസറാണ് കടുവയെ ബാധിച്ചത്. രോ​ഗം കടുവയുടെ ശരീരത്തി​ന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഏതാനും മാസം മുമ്പാണ് ബബിതയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. എന്നാൽ ഫലപ്രദമായ ചികിത്സാ മാർ​ഗങ്ങൾ ഇല്ലാത്തതുകൊണ്ട് പാലിയേറ്റീവ് കെയർ നൽകി. എന്നാൽ ആരോ​ഗ്യനില വഷളായതോടെ കീമോതെറാപ്പി ആരംഭിക്കുകയായിരുന്നു. 2024 മാർച്ചിലാണ് ജനവാസ മേഖലയിൽ നിന്നും ബബിതയെ പിടികൂടുന്നത്. പിന്നീട് തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുകയും ബബിത എന്ന് പേര് നൽകുകയും ചെയ്തു. കടുവയുടെ വയറിനുള്ളിൽ നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടെത്തിയപ്പോൾ നടത്തിയ വിശദ പരിശോധനയിലാണ് രോ​ഗം കണ്ടെത്തിയത്. ആന്തരികാവയവങ്ങളെ പൊതിഞ്ഞ രീതിയിലാണ് ​രോ​ഗം. അമേരിക്കയിലും ഇത്തരത്തിൽ പൂച്ചകളിൽ സമാനമായ രോ​ഗം കണ്ടെത്തിയിരുന്നു. കീമോതെറാപ്പിയിലൂടെ പൂച്ചകളുടെ ആയുസ് ഏതാനും മാസങ്ങൾ നീട്ടാൻ സാധിച്ചു. ഇതാണ് ബബിതയ്ക്കും കീമോതെറാപ്പി നൽകാൻ പ്രേരണയായത്.



Post a Comment

0 Comments