പി.എം. ആബൂട്ടി സൗമ്യതയുടെ പ്രതീകം: അബ്ദുറഹ്മാൻകല്ലായി

 


മട്ടന്നൂർ: മുസ്ലിംലീഗ് നേതാവ് പി.എം. ആബൂട്ടി സൗമ്യതയുടെ പ്രതീകമാണെന്നും വർത്തമാന രാഷ്ട്രീയ കാലഘട്ടത്തിൽ അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി. മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് ഇ.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് അഡ്വ. അബ്ദുൾകരീം ചേലേരി പ്രഭാഷണം നടത്തി.

അസീസ് ഫൈസി, അഡ്വ. പി.വി. സൈനുദ്ദീൻ, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, എ.പി. ഫൽഗുനൻ, മുസ്തഫ ചെണ്ടയാട്, ഒമ്പാൻ ഹംസ, പി.കെ. കുട്ട്യാലി, മുസ്തഫ ചൂര്യോട്ട്, കെ.കെ. കുഞ്ഞമ്മദ്, ഷബീർ എടയന്നൂർ, എന്നിവർ സംസാരിച്ചു.



Post a Comment

0 Comments