മുന്തിയ ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണം പാഴാക്കി കളയുന്നതു കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ‘കുത്തല്‍’. അതിങ്ങനെ വളര്‍ന്നു വലുതായി, കാശിന്റെ കുറവു കൊണ്ട് ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഇഷ്ടമുള്ള ഫുഡുമെല്ലാം സ്‌കിപ് ചെയ്യുന്നവരുടെ മുഖങ്ങളിലേക്ക് ഫോക്കസ് ചെയ്തപ്പോള്‍ ഒരു ആപ്പ് പിറന്നു, ‘പ്ലെന്റി’… ഉള്ളവനെ പോലെ ഇല്ലാത്തവനും ‘മതിയാവോളം’ ഭക്ഷണം ആസ്വദിക്കാനുള്ള ഒരു ഒന്നൊന്നര ആപ്പ്.മാത്യൂസ് മാര്‍ട്ടിന്‍, സിറിയക് മാര്‍ട്ടിന്‍, ഷൈന്‍ മുഹമ്മദ്, ഭരത് മോഹന്‍. ഈ നാലു പേര് കണ്ട സ്വപ്‌നങ്ങള്‍ക്ക് ഇന്ന് വിശപ്പ് അതിജീവിച്ച ഒരുപാട് വയറുകളുടെ പ്രാര്‍ഥനകളുടെ കൂടി കരുത്തുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ലഭിക്കുന്ന പ്ലെന്റി ആപ്പിന് ഇന്ന് മഹാനഗരങ്ങളില്‍ മാത്രമല്ല, തൃശൂര്‍ പോലുള്ള ചെറുനഗരങ്ങളില്‍ വരെ ഫാന്‍ ബേസുണ്ട്. അതില്‍ ശമ്പളം മിച്ചം പിടിച്ച് വീട്ടിലേക്ക് അയച്ചു കൊടുക്കാന്‍ വെമ്പുന്ന ജോലിക്കാര്‍ മുതല്‍ അറിവിന്റെ അക്ഷരക്കൂടുകള്‍ തേടി വലിയ നഗരങ്ങളിലേക്ക് ചേക്കേറിയ വിദ്യാര്‍ഥികള്‍ വരെയുള്ളവരുടെ നീണ്ട നിരയുണ്ട്.
ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണം കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ അവസരം നല്‍കുന്ന ‘PLENTI’ ആപ്പിന്റെ സഹസ്ഥാപകന്‍ ഭരത് മോഹന്‍ സംസാരിക്കുമ്പോള്‍ വാക്കുകളില്‍ ബിസിനസ് സംരംഭകന്റെ ആത്മിവിശ്വാസമായിരുന്നില്ല, മറിച്ച് സഹജീവികളുടെ വിശപ്പിന് പരിഹാരം കാണുന്ന മനുഷ്യ സ്‌നേഹിയുടെ സംതൃപ്തിയായിരുന്നു.





0 Comments