റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

 

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു.കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കപ്പല്‍ ആക്രമിച്ചത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഇറാനിലെ തബ്രിസില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തബ്രിസിന് തെക്ക് പടിഞ്ഞാറുള്ള ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് പുലര്‍ച്ചെ അമേരിക്ക ആക്രമണം നടത്തിയത്.



Post a Comment

0 Comments