സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യം, ഡീസൽ സബ്സിഡി, കൺസെഷൻ...; ​ഗതാ​ഗത മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

 

സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിലായിരുന്നു ചര്‍ച്ച. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സര്‍വീസ് വൻ നഷ്ടത്തിലായെന്ന ബസുടകമളുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിന്‍റെ പണം സര്‍ക്കാര് നല്‍കണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയിൽ ബസുടകമള് ഉന്നയിച്ചു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം.



Post a Comment

0 Comments