കണ്ണൂർ: ജനങ്ങളുടെ പ്രയാസങ്ങളിൽ ആത്മാർത്ഥമായ ഇടപെടൽ നടത്താനായാൽ ജനപ്രതിനിധികൾക്ക് വിജയിക്കാനാവുമെന്ന് കെ.സി.വേണുഗോപാൽ എം.പി. കൈത്തറിയുടെയും ടൂറിസത്തിന്റെയും മാസ്റ്റർപ്ലാൻ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങളും സർക്കാരും കണ്ണൂരിന്റെ വികസന കുതിപ്പിന് ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.. കണ്ണൂർ മണ്ഡലം എം.എൽ.എ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ സ്വാഗതം പറഞ്ഞു. കെ.സുധാകരൻ എം.പി, മേയർ അഡ്വ.പി. ഇന്ദിര, മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. റസീന, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, എം.പി.മുഹമ്മദലി, അഡ്വ.സോണി സെബാസ്റ്റ്യൻ, വി.എ.നാരായണൻ, പ്രൊഫ.എ.ഡി. മുസ്തഫ, സജീവ് മാറോളി, പി.ടി. മാത്യു, ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, അഡ്വ.ലിഷ ദീപക്, റിജിൽ മാക്കുറ്റി, റിഷാം താണ തുടങ്ങിയവർ സംബന്ധിച്ചു.



0 تعليقات