തിരുവനന്തപുരം: സിപിഐഎമ്മിൻ്റെ വിശാല നേതൃയോഗം സെപ്റ്റംബർ 13.14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്ക് ആവശ്യമായ അടിമുടി മാറ്റം ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എം വി ഗോവിന്ദൻ കേന്ദ്രത്തിൻ്റേത് നരനായാട്ടാണെന്നും കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സമരം കേരളത്തിൽ സമരക്കാർക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ ലൈൻ എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയുടെ പേരിൽ വേടനെതിരെ കേസെടുത്തത് ചൂണ്ടിക്കാണിച്ചായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനം. വേടനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ നിലപാടിന് വഴങ്ങുന്നുവെന്നും അത് പ്രതിഷേധാർഹമാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.






0 تعليقات