പയ്യന്നൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിൻ്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ വി കുഞ്ഞികൃഷ്ണൻ എം എൽ എ ബന്ധുക്കളെ സന്ദർശിച്ചു. തുടർന്ന് മുഖ്യമന്ത്രി കണ്ട് കടുംബത്തിൻ്റെ വിവരങ്ങൾ പങ്കുവയ്ക്കുകയും, ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു. രാജേഷിൻ്റെ വീട് പണി പൂർത്തിയാക്കാനുള്ള നിർദേശം ഇതിനോടകം തന്നെ മുഖ്യമന്ത്രി സ്ഥലം എംഎൽഎയെ ഏല്പിച്ചതായും ഭാര്യയ്ക്ക് അടിയന്തരമായി ജോലി നൽകുന്ന കാര്യം ഗവൺമെന്റ് തലത്തിൽ ആലോചനയിൽ ആണെന്നും മുഖ്യമന്ത്രി വി കുഞ്ഞികൃഷ്ണൻ എം എൽ എ യെ അറിയിച്ചു.
.gif)

.gif)


0 Comments