എറണാകുളം: അങ്കമാലിയിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർഥികൾക്കെതിരെ എംവിഡി നടപടി. തുറന്ന ലോറിയിൽ അപകടകരമായി നൃത്തം ചെയ്ത സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ലോറി ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് നിരവധി
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് നിരവധി
പരാതികൾ വ്യാപകമായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.

.gif)

0 Comments