കണ്ണൂരിലെ ബിജെപി നേതാവിൻ്റെ ആത്മഹത്യ; യൂത്ത് കോൺഗ്രസ്സ് നേതാവ് നടത്തിയത് വൻ തട്ടിപ്പ്

 

കണ്ണൂരിലെ ബിജെപി പ്രാദേശിക നേതാവ് എം രതീശന്റെ ആത്മഹത്യ പ്രേരണയ്ക്ക് അറസ്റ്റിലായ യൂത്ത് കോൺഗ്രസ്സ് നേതാവ് നടത്തിയത് വൻ തട്ടിപ്പ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കോൺഗ്രസ്സ് നേതാവായ വൈശാഖ് എസ് ദർശൻ 25 ലക്ഷമാണ്
തട്ടിയെടുത്തത്. ആത്മഹത്യ കുറിപ്പിൽ വൈശാഖ് എസ് ദർശനെതിരെ നിർണ്ണായ വെളിപ്പെടുത്തലുകളുണ്ട്.

എരഞ്ഞോളി പഞ്ചായത്ത് ബിജെപി മുന്‍ പ്രസിഡന്റ് രതീശനെ കഴിഞ്ഞ മാസം മൂന്നിനായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വൈശാഖ് ടിടിആര്‍ പോസ്റ്റിലേക്ക് വ്യാജ നിയമന കത്തും നല്‍കിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ ജോലിയും പണവും നഷ്ടപ്പെട്ട രതീശന്‍ ജീവനൊടുക്കി.




Post a Comment

0 Comments