കണ്ണൂർ▾ ദേശീയപാതയിൽ തലശ്ശേരി പുന്നോലിൽസ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് വാഹനങ്ങളെ മറികടക്കുന്നതിന് ഇടയിൽ എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
സംഭവത്തിൽ ഇരുബസുകളിലെയും യാത്രക്കാരിൽ നാല്പതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്റെ മുൻഭാഗങ്ങൾ പൂർണമായും തകർന്ന നിലയിലാണ്.
പരുക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകളിലും നാട്ടുകാരുടെ വാഹനങ്ങളിലും സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. തലശ്ശേരി ജനറൽ ആശുപത്രി, കോ ഓപ്പറേറ്റീവ് ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
വിവരമറിഞ്ഞ് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളുടെ രേഖകളും ഡ്രൈവർമാരുടെ മൊഴിയും പരിശോധിച്ച് വരികയാണ്.



.gif)


0 Comments