നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്



ഷൂട്ടിങ്ങിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ ആണ് താരത്തിന് ഇടുപ്പിന് ഗുരുതരമായി​ പരുക്ക് പറ്റിയത്. ഒരു മാസം നീളുന്ന ചികിത്സയും വിശ്രമവും ഡോക്ടർമാർ നിർദേശിച്ചതായാണ് റിപ്പോർട്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള നൃത്തരം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്ക് പറ്റിയത്. സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളിലുണ്ട്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ‘രണബാലി’ യുടെ സെറ്റിലാണോ, അതോ ആക്ഷൻ ത്രില്ലർ ചിത്രമായ ‘മൈസ’യുടെ സെറ്റിലാണോ അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രശ്മികയുടെ ഇടുപ്പിൽ പൂർണ്ണമായ ടെൻഡോൺ ഡിറ്റാച്ച്മെന്റ് ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. തീവ്ര പരിശീലനം നടത്തുന്ന പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് സംഭവിക്കാവുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിതെന്നാണ് റിപ്പോർട്ടുകൾ.

‘രണബാലി’, ‘മൈസ’ എന്നിവയുൾപ്പെടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് രശ്മികയുടേതായി പുറത്തിറങ്ങാനുള്ളത്. ‘രണബാലി’ 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്.


Post a Comment

0 Comments