വ്യാപാരിക്കുനേരെ വെടിയുതിർ​ത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

 



കാഞ്ഞങ്ങാട്:മഞ്ചേശ്വരത്ത് വ്യാപാരിക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചിഗുപദെ സ്വദേശി മുഹമ്മദ് സഫ്വാനെയാണ് പിടി കൂടിയത്. ആഗസ്‌ത് 17 ന് മിയപദവ് ബട്യപദവിലെ വ്യാപാരിയായ ഷുഹൈബ് മോയിൻ ഷേഖിന് നേരെ നടന്ന ആക്രമണത്തിലാണ് മുഹമ്മദ് സഫ്‌വാനെ അറസ്റ്റ് ചെയ്തത്.


നാലംഗ ക്വട്ടേഷസംഘത്തിൽ ഉൾപ്പെട്ടയാളാണ് കൂളൂർ ചിഗുപദെ സ്വദേശിയായ സഫ്വാൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാറിലെത്തിയ സംഘം ഷുഹൈബിനെ ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തു. തുടർന്ന് ആദ്യം ആകാശത്തേക്കും പിന്നീട് ഷുഹൈബിന് നേരെയും വെടിയുതിർത്തുവെന്നാണ് കേസ്.


സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ ഖാദർ മടക്കല്ല്, മിയാപദവ് റഹിം, അബൂബക്കർ സിദ്ദിഖ്, എന്നിവരും പ്രതികളാണ്. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



Post a Comment

0 Comments