സിജെപി പ്രതിഷേധത്തിന് നേരെ അമിത അധികാരം ഉപയോഗിച്ച പോലീസുകാരെ സംരക്ഷിക്കരുത്: കേന്ദ്രത്തിന് താക്കീതുമായി കോടതി

 

സി.ജെ.പി. പാർലമെന്റ് മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിനെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി. സമരത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെ തിരിച്ചറിയാൻ മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ചത് നിയമവിരുദ്ധം എന്ന് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ സ്വാതന്ത്ര അന്വേഷണസംഘത്തിന് നേതൃത്വം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി.എന്നാൽ, എല്ലാ കേസുകളും പിൻവലിക്കാൻ ആകില്ലെന്ന നിലപാടിലാണ് കേന്ദ്രം. ഇക്കാര്യത്തിൽ നിയമപരമായ ചില നടപടികൾ ഉണ്ടെന്നും പ്രതിഷേധത്തിന് നേരെ അമിത അധികാരം ഉപയോഗിച്ച പോലീസുകാരെ സംരക്ഷിക്കരുതെന്ന് കോടതി കേന്ദ്രത്തിന് മറുപടി നൽകി. പ്രതിഷേധത്തിന്റെ മറവിൽ ഒരു കൊടും കുറ്റവാളിക്കും സംരക്ഷണം നൽകരുതെന്നും നീരീക്ഷണം. കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും



Post a Comment

0 Comments