ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍


ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പളപ്രതിസന്ധിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇടപെട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. എസ്എസ്‌കെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണക്കാലത്തും ഡയറ്റ് ജീവനക്കാര്‍ പട്ടിണിയിലാണ്. ഇവര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസമായി. മുന്നൂറോളം ജീവനക്കാരാണ് വന്‍ പ്രതിസന്ധിയിലുള്ളത്. ഡയറ്റ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നുമാണ് മുമ്പ് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചിരുന്നത്. ഏത് തരം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത് എന്നുള്‍പ്പെടെ പരിശോധിച്ച് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഈ ഓണക്കാലത്തും ശമ്പള പ്രതിസന്ധിയുണ്ടെന്നതാണ് യാഥാര്‍ഥ്യം. പരസ്യ പ്രതികരണം നടത്താന്‍ ചില തടസങ്ങളുള്ളതിനാലാണ് ജീവനക്കാര്‍ അതിന് മുതിരാത്തത്. 60:40 അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. എസ്എസ്‌കെ ഫണ്ട് കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.



Post a Comment

0 Comments