പയ്യന്നൂർ: കാർഷിക സംസ്കൃതിയുടെ അടയാളങ്ങൾ വിളിച്ചോതുന്ന ഒരു അനുഷ്ട്ടാന ചടങ്ങാണ് ഓണത്തിന് മുന്നോടിയായെത്തുന്ന നിറ. നാളെയാണ് പയ്യന്നൂർ പെരുമാളുടെ കൊട്ടാരം നിറ കല്പിച്ചിട്ടുള്ളത്. ആണ്ടാം കണ്ടതിൽ നിന്നും ആചാരപൂര്വം കൊണ്ടുവരുന്ന നെൽക്കതിരുകൾ നിറയോലത്തോടൊപ്പം ചേർത്തുകെട്ടിയാണ് ക്ഷേത്രങ്ങളുടെയും, വീടുകളുടെയും പ്രധാന സ്ഥലങ്ങളിൽ ഈ ദിവസം വിശ്വാസപൂർവം കെട്ടുന്നത്. അതിനുള്ള നിറയോലം ഒരുക്കുന്ന തിരക്കിലാണ് പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ നിറയോലം എന്ന ഗ്രൂപ്പ് പ്രവർത്തകർ. പ്രകൃതിസംരക്ഷണവും, കൃഷി സംരക്ഷണവും വിളിച്ചോതുന്ന ചടങ്ങുകളാണ് നിറ ഉത്സവത്തിലൂടെ കൊണ്ടാടപ്പെടുന്നത്. മണ്മറഞ്ഞുപോകുന്ന ഇത്തരം ആചാരാനുഷ്ട്ടാന ചടങ്ങുകൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മഹാദേവഗ്രാമത്തിലെ നിറയോലം കൂട്ടായ്മ. പി യു മനോഹരൻ, ശശി ഇടവലത്ത്, രവീന്ദ്രൻ പുത്തലത്ത് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ആയിരത്തോളം നിറയോല ങ്ങളാണ് ഇവിടെ ഒരുക്കിക്കൊണ്ടിരിക്കുന്നത് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ഈ നിറയോലങ്ങൾ ഇവിടെ വെച്ച് വിതരണം ചെയ്യും.

.gif)


0 Comments