കൊല്ലത്ത് വീൽചെയറിൽ പോയ ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്ത്തിയ കാർ ഡ്രൈവറുടെ പേര് പറയാതെ കേസെടുത്ത് പൊലീസ്. പ്രതിയുടെ പേരിന്റെ കോളത്തിൽ തിരിച്ചറിയാൻ കഴിയുന്ന ആളെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. മേൽവിലാസ കോളത്തിൽ പ്രതിയുടെ മേൽ വിലാസം പൊലീസിന് അറിയില്ലെന്നുമാണ് കുറിച്ചിരിക്കുന്നത്. ഇടിച്ചുവീഴ്ത്തിയ ശേഷം അസഭ്യം പറഞ്ഞു അധിഷേപിച്ചതിന് ഉൾപ്പടെയാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവർക്കെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭിന്നശേഷി സംരക്ഷണ നിയമം, മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് കേസ്. ജാസ്മിർ എന്ന യുവാവാണ് ക്രൂരമർദനത്തിന് ഇരയായത്. അപകടത്തിൽ യുവാവിന് മുഖത്തും ശരീരത്തിലും പരുക്കേറ്റിരുന്നു. കൊല്ലം ശൂരനാട് സ്വദേശിയാണ് ജാസ്മീർ. സംഭവം ചോദ്യം ചെയ്ത ജാസ്മീറിന്റെ ബന്ധു റിയാസിനെയും കാർ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപവും ഉയർന്നിരുന്നു. അപകട സമയത്ത് കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനാണെന്നാണ് വിവരം. കാർ റോങ്ങ് സൈഡിൽ ആയിരുന്നു. എന്നാൽ കാർ ഓടിച്ച നാദിർഷായുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.


.gif)


0 Comments