ചെറുപഴശ്ശിയിലെ തകർന്ന റോഡുകൾ ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ സന്ദർശിച്ചു


മയ്യിൽ: യാത്രാക്ലേശം രൂക്ഷമായ ചെറുപഴശ്ശിയിലെ തകർന്ന റോഡുകൾ ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ സന്ദർശിച്ചു. ചെക്കിക്കുളം, കോളച്ചേരി റോഡുകളെ നിരത്തുപാലം - മയ്യിൽ റോഡുമായി ബന്ധിപ്പിക്കുന്ന മയ്യിൽ പഴയ വില്ലേജ് ഓഫീസ് റോഡ് പൂർണമായും തകർന്നു. ഈ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. ചെറുപഴശ്ശിയെ മയ്യിൽ ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായ നിലയിലാണ്. റോഡ് പുനർ നിർമിക്കുന്നതിന് വേണ്ടി ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു. പ്രതീക്ഷ കലാകേന്ദ്രം പ്രസിഡന്റ് രഞ്ജിത് കല്യാടൻ, ഭാരവാഹികളായ സത്യൻ പൊറമ്പാത്ത്, കെ സി ചന്ദ്രമോഹനൻ, പി സി പുളിയാല കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. റോഡിന്റെ തകർച്ച പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ ഉറപ്പ് നൽകി.



إرسال تعليق

0 تعليقات