ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.

 

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.ബോംബുകളും എആർ-15 (AR-15) റൈഫിളുമായി ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേർ എത്തുന്നൂവെന്നാണ് അധികൃതർക്ക് ലഭിച്ച ഭീഷണി. മെസ്സിയുടെ പേര് പരാമർശിച്ചുകൊണ്ടാണ് ഭീഷണി ഉയർന്നത്. ജൂലൈ 7-ന് ഈജിപ്തിനെതിരെ നടന്ന അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ഭീഷണി. മെസ്സിയെ കൊല്ലാനായി നാല് ബോംബുകളുമായി അറ്റ്ലാന്റ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഒരാൾ വ്യക്തി ഒരുങ്ങുകയാണെന്ന് എക്സിലെ പോസ്റ്റിൽ അവകാശപ്പെട്ടതായി റിപ്പോർട്ടുണ്ട്.

അറ്റ്ലാന്റയിലെ വേദിയിലുണ്ടായ ഭീഷണികളെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് ഹാൻഡ്‌ലർമാരും കെ-9 (K-9) യൂണിറ്റുകളും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ടൂർണമെന്റിന്റെ സുരക്ഷാ പ്രവർത്തനങ്ങളിൽ എഫ്ബിഐയുടെയും ഐപിസിസിയുടെയും (സെന്റർ ഫോർ ഇന്റർനാഷണൽ പോലീസ് കോ-ഓപ്പറേഷൻ) നേതൃത്വത്തിലുള്ള ഒരു സംയുക്ത ശൃംഖല ഉൾപ്പെട്ടിരുന്നു.



Post a Comment

0 Comments