കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ ട്രെയിലര്‍ ലോറി വീണ്ടും കസ്റ്റഡിയില്‍. തമിഴ്‌നാട് സേലത്തില്‍ നിന്നാണ് ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലോറിയുടെ ഡ്രൈവറായ ഒഡീഷ സ്വദേശി ഭുവനേശ്വര്‍ മിശ്രയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുന്നത്. തൃക്കാക്കരയില്‍വെച്ച് നടന്ന അപകടത്തില്‍ ആലപ്പുഴ സ്വദേശിയായ ദില്‍രാജ്, കോട്ടയം സ്വദേശി മാത്യു എന്നിവരായിരുന്നു മരിച്ചത്. ഇതിന് പിന്നാലെ ട്രെയിലര്‍ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷന്‍ പരിധിയില്‍ വാഹനം ഇടാന്‍ സ്ഥലപരിമിധി ഉണ്ടായിരുന്നതിനാല്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് ലോറി ഇട്ടത്. ശനിയാഴ്ച വൈകിട്ടോടെ സ്‌പെയര്‍ കീ ഉപയോഗിച്ച് ഡ്രൈവര്‍ ലോറി കടത്തിക്കൊണ്ടുപോകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ലോറി സേലത്ത് നിന്ന് പിടികൂടിയത്. ദാമന്‍ദിയു രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. ഡ്രൈവറെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.


.gif)


0 Comments