കണ്ണൂരിന് ഓണസമ്മാനമായി പുതിയ പ്രിയദർശിനി ബസ് ടി ഒ മോഹനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു


കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ താഴെ ചൊവ്വ ചക്കരക്കൽ റൂട്ടിൽ പുതുതായി അനുവദിച്ച കെ.എസ് ആർ ടി സി പ്രിയദർശിനി ബസ്സിൻ്റെ ആദ്യയാത്ര ടി. ഒ മോഹനൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂരുകാർക്ക് സർക്കാരിൻ്റെ ഓണ സമ്മാനമാണ് പുതിയ ബസ് സർവീസ് എന്ന് എംഎൽഎ പറഞ്ഞു. താഴെ ചൊവ്വ എളയാവൂർ അമ്പലം -പള്ളിപ്രം മുണ്ടേരി മൊട്ട - ചക്കരക്കൽ വഴിയാണ് ബസ്സ് സർവ്വീസ് നടത്തുക. ഈ റൂട്ടിൽ ബസ്സ് സർവ്വീസ് വേണമെന്ന നാട്ടുകാരുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇപ്പോൾ സഫലമായതെന്നും അദ്ദേഹം പറഞ്ഞു. ബസ്സിൻ്റെ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷിനും എംഎൽഎ കൈമാറി. കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, നഗരാസൂത്രണ സമിതി ഉപാധ്യക്ഷ ഷമീമ ടീച്ചർ, കൗൺസിലർ എൻ വിജിന, മുൻമേയർ  മുസ്‌ലിഹ് മഠത്തിൽ, സുരേഷ് ബാബു എളയാവൂർ, എൻ പി മുഹമ്മദലി, കെ എസ് ആർ ടിസി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എ എൻ രാജേഷ്, കണ്ടക്ടർ ഷാജി കോലത്ത്, ഡ്രൈവർ എൻ കെ. പ്രെദീജ് കുമാർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments