18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ സമാപനം; ‘ദില്ലി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ചു


18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ സമാപനം. ആഗോള സാമ്പത്തിക വളർച്ചയും പ്രാദേശിക കറൻസി വ്യാപാരവും ലക്ഷ്യമിട്ടുള്ള ‘ദില്ലി പ്രഖ്യാപനം’ ഉച്ചകോടിയിൽ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യ ഇസ്രായലിനോട് അനുകൂല സമീപനം എടുക്കുന്ന സാഹചര്യത്തിലാണ് പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ കടുത്ത നിലപാട് ഉണ്ടായത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾ എതിരെ പരോക്ഷമായ വിമർശനം ഉന്നയിച്ചാണ് ബ്രിക്സ് ഉച്ചകോടി അവസാനിച്ചത്. അടുത്ത ബ്രിക്സ് ഉച്ച്കോടിക്ക് ചൈനയാണ് ആതിഥേയത്വം വഹിക്കുക. ബ്രിക്സ് രൂപീകരണത്തിന്റെ 20 വാർഷികമെന്ന നിലയിൽ ചരിത്രപരമായ പ്രാധാന്യത്തോടെയാണ് ഇത്തവണ ബ്രിക്സ് ഉച്ചകോടി ഇന്ത്യയിൽ നടന്നത്. ഇന്ന് നടന്ന ബ്രിക്സ് പ്ലസ് യോഗത്തിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾ ജനജീവിതത്തെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാങ്കേതികവിദ്യയെയും ധാതുക്കളെ ആയുധവത്കരിക്കുന്നത് കൂട്ടായ വികസനത്തെ ബാധിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ചൈനീസ് പ്രസിഡന്റ് ഷിജിപ്പിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ എന്നിവരുടെ സാനിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള പ്രമുഖർ സമാപന ചടങ്ങുകളിൽ പങ്കാളികളായി. ആഗോള സാമ്പത്തിക വളർച്ചയും പ്രാദേശിക കറൻസി വ്യാപാരവും ലക്ഷ്യമിട്ടുള്ള ന്യൂ ദില്ലി പ്രഖ്യാപനം ഉച്ചകോടിയിൽ ഏകകണ്ഠമായി അംഗീകരിച്ചു. ഡോളറിന്റെ മേധാവിത്വം കുറയ്ക്കാൻ അതത് രാജ്യങ്ങളുടെ പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്താൻ ധാരണയായി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയും ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം ആവശ്യപ്പെട്ടുംമാണ് 45 പേജുള്ള സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇസ്രായലിന് അനുകൂലമായ നിലപാടുമായി ഇന്ത്യ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടി ഇസ്രായലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. ഉച്ചക്കോടിക്കിടെ നടന്ന മോദി – ഷി ജി പിങ് ഉഭയകക്ഷി ചർച്ചയിൽ അതിർത്തി പ്രശ്നം പ്രധാനവിഷയമായി. അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷത്തിലേക്ക് എത്തിക്കേണ്ടതില്ല എന്ന നിലപാടാണ് ഇരു നേതാക്കളും സ്വീകരിച്ചത്.



Post a Comment

0 Comments