വാഷിം​ഗ് മെഷീനിൽ തുണി കഴുകുമ്പോൾ ഈ തെറ്റുകൾ ചെയ്യല്ലേ; തുണികളും മെഷീനും എളുപ്പത്തിൽ ചീത്തയാവും


അധ്വാനത്തെ ലഘൂകരിച്ച് തുണി കഴുകുന്നത് എളുപ്പത്തിലാക്കുന്ന ഒന്നാണ് വാഷിം​ഗ് മെഷീൻ. എന്നാൽ, പലരും പറയുന്ന പ്രധാന പരാതികളിൽ ഒന്നാണ് വാഷിം​ഗ് മെഷിനിൽ കഴുകുമ്പോൾ തുണികൾ എളുപ്പത്തിൽ ചീത്തയാകുന്നു എന്നത്. പലപ്പോഴും വാഷിം​ഗ് മെഷീൻ വേണ്ട രീതിയിൽ ഉപയോ​ഗിക്കാത്തത് ആണ് തുണികൾ ഇത്തരത്തിൽ എളുപ്പത്തിൽ കേടാവുന്നതിന് പിന്നിലെ കാരണം. വാഷിം​ഗ് മെഷീനിൽ തുണികൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാത്തരം തുണികളും ഒരുമിച്ച് കഴുകരുത്. തുണികളെ മൂന്നായി തരം തിരിച്ച് ഇവ വെവ്വേറെയിട്ട് കഴുകുന്നത് ആയിരിക്കും എപ്പോഴും ഉചിതം. സുരക്ഷയെക്കാൾ കർശനം; വിദേശ സന്ദർശനങ്ങളിൽ വ്ലാഡിമർ പുടിൻ കൂടുതൽ ശ്രദ്ധ നൽകുന്നത് ഈ കാര്യത്തിന്, ഇന്ത്യയിൽ എത്തിയിട്ടും മാറ്റമില്ല. നിറം പോകുന്ന തുണികൾ മറ്റുള്ളവയ്ക്കൊപ്പം ഒരുമിച്ച് ഇടരുത്. കൂടുതൽ അഴുക്കുപുരണ്ട തുണികളാണെങ്കിൽ വാഷിം​ഗ് മെഷീനിൽ സോക്കിം​ഗ് ഓപ്ഷൻ ഉപയോ​ഗിച്ച് കൂടുതൽ നേരം വെള്ളത്തിലിട്ട് വെക്കാം. വാഷിം​ഗ് മെഷീൻ ഒരിക്കലും ഓവർ ലോഡാകരുത്. ഇത് മെഷീൻ കേടാവുന്നതിന് ഇടയാക്കും. ഓരോ തവണ കഴുകി കഴിയുമ്പോഴും ഫിൽട്ടർ തനിയെ വൃത്തിയാകുന്ന സംവിധാനമുള്ള മെഷീനല്ലെങ്കിൽ ഇത് വൃത്തിയാക്കുക. കട്ടി കുറ‍ഞ്ഞ മൃദുവായ തുണികൾ അധികനേരം വാഷിം​ഗ് മെഷീനിലിട്ട് കഴുകരുത്. ഇത് തുണി കേടുവരുത്തും. സാറ്റിൻ, ലേസ് എന്നിവ ഉൾപ്പെടെയുള്ള തുണികളും വാഷിം​ഗ് മെഷീനിലിട്ട് കഴുകാതിരിക്കുന്നത് ആയിരിക്കും നല്ലത്.



Post a Comment

0 Comments