തൊടുപുഴ മുതലക്കോടത്ത് നവീകരണ പ്രവർത്തനങ്ങൾക്കായി പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. പരുക്കേറ്റ 2 ഇതരസംസ്ഥാന തൊഴിലാളികളുടെ നില ഗുരുതരം. കോതമംഗലം മലയിൻകീഴ് സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്.കെട്ടിടത്തിന് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് സ്ലാബ് തകർന്ന് വീണത്. ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ പെട്ട തൊഴിലാളികളാണ് മരിച്ചത്.സംഭവംനടക്കുമ്പോൾ 4 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ഒരാളെ സ്ലാബിന്റെ അടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.






0 تعليقات