കോഴിക്കോട് മുക്കം സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അന്തരിച്ചു.


കോഴിക്കോട് മുക്കം സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അന്തരിച്ചു. അസമിലെ ആർമി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് മിദ്‌ലാജിന് പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെട്ടത്. ഉടൻ തന്നെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കം കാരമൂല സ്വദേശിയായ മിദ്‌ലാജ്  കുഞ്ഞാലിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഹന്ന തസ്നിം, മക്കൾ: അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ.



إرسال تعليق

0 تعليقات