ആഗോള നിക്ഷേപകരിൽ നിന്ന് 9,825 കോടി രൂപ സമാഹരിക്കാൻ അദാനി എയർപോർട്ട്സ്


അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് (എ എ എച്ച് എൽ) ആഗോള-ദേശീയ നിക്ഷേപകരിൽ നിന്ന് ഏകദേശം 1 ബില്യൺ ഡോളർ (9,825 കോടി) പ്രാഥമിക ഓഹരി മൂലധനം സമാഹരിക്കുന്നു. ആൽഫ വേവ് ഗ്ലോബൽ, പ്രേംജി ഇൻവെസ്റ്റ്, ടെമാസെക്, ബ്ലാക്ക്‌റോക്ക് നിയന്ത്രിക്കുന്ന ഫണ്ടുകൾ എന്നിവ ഉൾപ്പെടുന്ന നിക്ഷേപക കൂട്ടായ്മയാണ് കമ്പനിയിൽ നിക്ഷേപിക്കുന്നത്. എ എ എച്ച് എല്ലിന്റെ നിലവിലെ മൂല്യം ഏകദേശം 18 ബില്യൺ ഡോളറായി കണക്കാക്കുന്നു. വിമാനത്താവള അടിസ്ഥാനസൗകര്യ മേഖലയിൽ ഇന്ത്യയിൽ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പ്രാഥമിക ഓഹരി നിക്ഷേപങ്ങളിലൊന്നാണിത്. എ എ എച്ച് എല്ലും നിക്ഷേപകരും തമ്മിൽ ഷെയർ സബ്സ്ക്രിപ്ഷൻ കരാറിലും ഷെയർഹോൾഡേഴ്സ് കരാറിലും ഒപ്പുവച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് നിക്ഷേപം നടക്കുക. അവസാന ഘട്ടം 2027 ജൂലൈയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളും പൂർത്തിയായാൽ നിക്ഷേപകർക്ക് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിൽ ആകെ 5.54 ശതമാനം ഓഹരി ലഭിക്കും. എന്‍ എസ് ഇ സസ്റ്റൈനബിലിറ്റിയുടെ മികച്ച പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ മികവിനുള്ള അംഗീകാരം അദാനി പവര്‍ ലിമിറ്റഡിന്; താപവൈദ്യുത മേഖലയിലും മുന്നില്‍ സമാഹരിക്കുന്ന തുക പ്രധാനമായും വിമാനത്താവളങ്ങളുടെ ആധുനികവത്കരണത്തിനും ശേഷി വർധിപ്പിക്കാനും ഉപയോഗിക്കും. എ എ എച്ച് എല്ലിന്റെ വിമാനത്താവളങ്ങളുടെ ശേഷി പ്രതിവർഷം ഏകദേശം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി ഉയർത്തുകയാണ് ലക്ഷ്യം. വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള സംയോജിത അദാനി എയർപോർട്ട് സിറ്റി പദ്ധതിയുടെ വികസനത്തിനും തുക വിനിയോഗിക്കും. ആദ്യ ഘട്ടത്തിൽ ഏകദേശം 2.2 കോടി ചതുരശ്ര അടി വിസ്തൃതിയിലുള്ള മിക്സഡ്-യൂസ് വികസനമാണ് ലക്ഷ്യമിടുന്നത്. എ എ എച്ച് എല്ലിനെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള പ്ലാറ്റ്‌ഫോമാക്കി വളർത്തുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സിഇഒ അരുൺ ബൻസാൽ വ്യക്തമാക്കി. ഇന്ത്യയിലെ വ്യോമയാന മേഖലയിലെ വളർച്ചയും ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ചെലവിടൽ ശേഷിയും നഗരകേന്ദ്രങ്ങളിലെ വികസന സാധ്യതകളും കമ്പനിയുടെ വളർച്ചയ്ക്ക് വലിയ അവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments