ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിലെ 25 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപം തിരിച്ചുകിട്ടാത്ത ആളുകളുടെ ഒരു യോഗം കുട്ടാവ് ജംഗ്ഷനിൽ ചേർന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും കോടികളുടെ നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപത്തുക മതിയായ ഈടില്ലാതെയും ബിനാമികളുടെ പേരിൽ ലോൺ നൽകിയിട്ടുണ്ട്. ഏകദേശം 13 കോടിയോളം രൂപ ലോൺ എടുത്തത് തിരിച്ചുപിടിക്കാൻ ഉണ്ട്. 12,8093625 രൂപ നിക്ഷേപത്തിൽ നിന്നും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും നൽകുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. 2023- 24ൽ 61.14 ലക്ഷവും, 2024 - 25 1.08 കോടി രൂപയും ബാക്കിയുള്ള തുക ഇതിനുമുമ്പുള്ള വർഷങ്ങളിലും എടുത്തിട്ടുണ്ട്. 2009- 14 മുതലുള്ള ഭരണസമിതി അംഗങ്ങളും ഇതിൽ കുറ്റക്കാരാണ്. സെക്രട്ടറി മനീഷ് ഏകദേശം 6.7 കോടി രൂപ അനധികൃതമായി ട്രാൻസാക്ഷൻ നടത്തിയിട്ടുണ്ട് എന്നും ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പണം ഇരട്ടിപ്പിക്കുന്ന ഏജൻസികൾക്ക് പോലും പണം നൽകിയിട്ടുണ്ടെന്ന് അറിയുന്നു. എന്നാൽ ഇതെല്ലാം മറ്റു ജീവനക്കാരും ഭരണസമിതിയും അറിഞ്ഞു കൊണ്ടാണെന്നും പറയപ്പെടുന്നു. കുറച്ചു നിക്ഷേപകർ ഭരണസമിതി അംഗങ്ങളായ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. മുഹമ്മദ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ കുഞ്ഞി മായിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.പി. അബ്ദുറഹിമാൻ, മുൻ മർച്ചൻ്റ്സ് അസോസിയേഷൻപ്രസിഡൻ്റ് പി. മുനീറുദ്ദീൻ, ബാങ്ക് ജീവനക്കാർക്കും എതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് രിഫായി എംപി മുഖാന്തിരം കേസ് കൊടുത്തിരുന്നു. ആദ്യത്തെ കേസിൽ ജീവനക്കാർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു രണ്ടാമത്തെ കേസിൽ കണ്ണൂർ ജില്ലാ കോടതി 20024 29 വർഷത്തെ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും ജാമ്യനിഷേധിച്ചിട്ടുണ്ട്. എന്നാൽ ജാമ്യം നിഷേധിച്ച ബാങ്ക് ജീവനക്കാർ ഇപ്പോഴും ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ രാത്രി അതിക്രമിച്ച കയറി സിസിടിവി ക്യാമറ നശിപ്പിച്ച അതിന്റെ ഫൂട്ടേജും ബാങ്കിലെ പ്രധാന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കും എടുത്തുകൊണ്ടു പോയതായി അറിഞ്ഞു. ഇതിനെതിരെ കോടതിയിൽ നിർദ്ദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ 2009 മുതലുള്ള ഭരണസമിതി അംഗങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കാൻ തീരുമാനിച്ചു. നിക്ഷേപത്തിൽ നിന്നും ജീവനക്കാർക്കുള്ള ശമ്പളവും മാനുകൂല്യങ്ങളും നൽകിയ 13 കോടി രൂപ അവരിൽ നിന്ന് തിരിച്ചു പിടിക്കാനാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ നിക്ഷേപക കൂട്ടായ്മ ചെയർമാൻ ഷമീർ, കൺവീനർ പത്മനാഭൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.






0 تعليقات