ഈഫൽ ടവർ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ വിലക്കി; പ്രതിഷേധത്തിനൊടുവിൽ മാപ്പപേക്ഷയുമായി ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ

 

ഈഫിൽ ടവർ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റി നിർത്തണമെന്ന ഇന്ത്യയിലെ ഹിന്ദു ​ഗ്രൂപ്പിൻ്റെ നടപടിയിൽ ജീവനക്കാരുടെ പ്രതിഷേധം. ഹിന്ദു സംഘടനയായ ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥയാണ് കഴിഞ്ഞ ദിവസം ഈഫൽ ടവർ സന്ദശിച്ചത്. ഇതിനിടെയാണ് വനിതാ ജിവനക്കാർ ഇവിടെ പാടില്ലെന്ന തീരുമാനം എടുത്തത്.

ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ഈഫൽ ടവർ അടച്ചിട്ടു. എന്നാൽ പിന്നാലെ സംഭവത്തിൽ ക്ഷമാപണം നടത്തിയിരിക്കുകയാണ് സംഘടന. ആരേയും മാറ്റി നിർത്തണമെന്ന് ആവശ്യം തങ്ങൾ പറഞ്ഞിട്ടില്ലെന്നും അധികൃതർ മുൻകൂട്ടി ചെയ്തതാണ് എല്ലാമെന്നുമാണ് വിഷയത്തിൽ സംഘടന നൽകിയിട്ടുള്ള വിശദീകരണം.പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞിരിക്കുകയാണ്. നൂറ് പേരാണ് ശനിയാഴ്ച ഈഫിൽ ടവർ സന്ദർശിക്കാനെത്തിയത്. ഈ സന്ദർശനത്തിനിടെയാണ് വനിതാ ജീവനക്കാരെ മാറ്റി നിർത്തിയത്. ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിൻ്റെ ഭാ​ഗമായാണ് ഇവർ പാരിസിലെത്തിയത്.



Post a Comment

0 Comments