പൂജ-ദീപാവലി അവധി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണ് സർവീസ്. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് സർവീസ് ഉണ്ടാകുക.യാത്രക്കാരുടെ സൗകര്യത്തിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കെഎസ്‌ആർടിസി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 'Ente KSRTC Neo OPRS' മൊബൈൽ ആപ്പ് വഴിയോ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പ് ടിക്കറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.


അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സർവീസുകൾ

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മൾട്ടി ആക്‌സിൽ എസി ബസുകളാണ്.

കേരളത്തിൽ നിന്നുള്ള സർവീസുകൾ

കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് ബസുകൾ ഓടും. പാലാ, കണ്ണൂർ എന്നീ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുമാണ് സർവീസുകൾ ലഭ്യമാവുക. ചെന്നൈയിലേക്കുള്ള എറണാകുളം സർവീസും മൾട്ടി ആക്‌സിൽ എസി ബസിലാണ്. ഇതിൽ ചില റൂട്ടുകളിൽ ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. വരുംദിവസങ്ങളിലെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.



إرسال تعليق

0 تعليقات