ലോക സാക്ഷരതാ വാരാചരണത്തിന് ജില്ലയിൽ തുടക്കം

 



സപ്തംബർ 8 ലോക സാക്ഷരത ദിനത്തോടനുബന്ധിച്ചുള്ള സാക്ഷരതാവാരാചരണ പരിപാടി ജില്ലയിലെ തുല്യതാ പഠന കേന്ദ്രങ്ങളിൽ ആരംഭിച്ചു.

കൂത്തുപറമ്പ് ഗവ:ഹയർസെക്കണ്ടറി സ്ക്കൂൾ പഠന കേന്ദ്രത്തിലെ സാക്ഷരത വാരാചരണ പരിപാടി കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ പി ശ്യാംജിത്ത്.അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റൻ്റ് കോ.ഓഡിനേറ്റർ ടി വിശ്രീജൻ മുഖ്യ പ്രഭാഷണം നടത്തി. സെന്റർ കോ.ഓഡിനേറ്റർമാരായ ഷൈമ. പി, ഗീത പലേരി,   രേഷ്മ ടീച്ചർ എന്നിവർ  പങ്കെടുത്തു. ജില്ലയിലെ തുല്യതാ പഠന കേന്ദ്രങ്ങളിൽ സെമിനാറുകൾ, പ്രശ്നോത്തരി, പ്രബന്ധ രചനാ മത്സരങ്ങളും അനുബന്ധമായി നടന്നു. സെപ്തംബർ 14 ന്  വാരാചരണ പരിപാടി സമാപിക്കും.



إرسال تعليق

0 تعليقات