പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു, പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി ജീവൻ ഒടുക്കി സുഹൃത്ത്



പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ, അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളും പ്ലാക്കൽ സ്വദേശി പ്രവീൺ (21)ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവൻ ഒടുക്കിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. പ്രവീണുമായി അടുപ്പത്തിലായിരുന്ന കോന്നി എലിമുള്ളും പ്ലാക്കൽ കൂപ്പക്കര വീട്ടിൽ പ്രവീണയെ ഇന്നലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എലിമുള്ളും പ്ലാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച പ്രവീണ. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ആയിരുന്നു ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. 
ബന്ധുവായ പ്രവീണയുമായി പെൺകുട്ടിയുടെ വിവാഹം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചു വച്ചിരുന്നതായാണ് വിവരം. പ്രവീൺ എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവീണയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിൽപോസ്റ്റ്മോർട്ടത്തിന് ശേഷം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ വീട്ടിലേക്ക് കൊണ്ടു പോയി. പ്രവീണിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി വീട്ടുകാർ എറണാകുളത്തേക്ക് തിരിച്ചു. ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനു ശേഷമാകും ബന്ധുക്കൾക്ക് വിട്ടുനൽകുക.

إرسال تعليق

0 تعليقات