പത്രമാധ്യമങ്ങളില്‍ റെയ്ഡ് നടത്തുന്നത് ശരില്ല; ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിനെതിരെ ടി കെ ഗോവിന്ദന്‍


കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ നടന്ന പൊലീസ് പരിശോധനയിൽ എതിര്‍പ്പറിയിച്ച് യുഡിഎഫ് എംഎല്‍എ ടി കെ ഗോവിന്ദന്‍. പത്രമാധ്യമങ്ങളില്‍ റെയ്ഡ് നടത്തുന്നത് ശരില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന തോന്നല്‍ ഉണ്ടാക്കാനേ അത് ഉപകരിക്കുകയുള്ളൂ. ഏത് സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ല. മാധ്യമ സ്ഥാപനത്തില്‍ ആകുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാധ്യമ സ്ഥാപനങ്ങളിലെ കടന്നു കയറ്റമാണ് എന്ന് വ്യാഖ്യാനിക്കാന്‍ ഇത് ഇട നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മിന്റെ തിരുത്തല്‍ നടപടിക്കെതിരായ പരിഹാസവും എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായി. വിശാല ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയുമൊക്കെ കഴിയുമ്പോള്‍ വിശാലമായ ഒരു കൊല്ലം കഴിയും എന്നായിരുന്ന അദ്ദേഹത്തിന്റെ പരിഹാസം. അതിനുശേഷം പാര്‍ട്ടി ക്ലാസിന്റെ കുറവാണെന്ന് നേതാക്കള്‍ പറഞ്ഞ് ഒഴിയും. തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കിയത് സ്വതന്ത്ര അഭിപ്രായം പറഞ്ഞതിനാല്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. നടക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. പി ജരാജനെ അവഗണിച്ചു എന്ന് തോന്നലുള്ള അണികളെ പറ്റിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ശിവന്‍കുട്ടിയെ കൊണ്ടുവന്നത് തിരുവനന്തപുരത്തെ വിഭാഗീയത കാരണമാണെന്നും എംഎല്‍എ ആരോപിക്കുന്നു.ബ്രിട്ടാസിന്റെ സംഘടനാ പാരമ്പര്യം എന്താണെന്ന ചോദ്യവുമുണ്ടായി. എംവി ഗോവിന്ദനെതിരായ നടപടി താനും കുഞ്ഞികൃഷ്ണനുമൊക്കെ പറഞ്ഞ അതേ കാര്യത്തിനാണെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. സ്വന്തം കാര്യം വന്നപ്പോള്‍ പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചില്ല, വ്യക്തി താല്പര്യമാണ് എം വി ഗോവിന്ദന്‍ ഉയര്‍ത്തിപ്പിടിച്ചത്. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വഞ്ചിച്ചത് ആരാണെന്നും എംഎല്‍എ ചോദിച്ചു. ആരാണ് വര്‍ഗ്ഗ വഞ്ചകന്‍ എന്ന് ചോദിച്ച അദ്ദേഹം നിങ്ങളൊക്കെയാണ് പാര്‍ട്ടിയെ വഞ്ചിച്ചതെന്നാണ് പറഞ്ഞത്. പാര്‍ട്ടിയെ ഉയര്‍ത്തിപ്പിടിച്ച് കച്ചവടം നടത്തിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഇ ഡി വിഷയത്തില്‍ നിലപാട് ടി കെ ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ വേട്ടയാടുന്ന അന്വേഷണ ഏജന്‍സിയാണ് ഇ ഡി എന്ന നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ അദ്ദേഹം മകളുടെ ബിസിനസ് തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ പിണറായിക്ക് കഴിയണമായിരുന്നു എന്നും ഓര്‍മപ്പെടുത്തി.



إرسال تعليق

0 تعليقات